ഫിലഡല്‍ഫിയ സെന്‍്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം

ഫിലഡല്‍ഫിയ: സെന്‍്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന് സ്വന്തമായി ദേവാലയം യാഥാര്‍ത്ഥ്യമായി. ഇതോടെ ന്യൂയോര്‍ക്ക് ക്നാനായ കത്തോലിക്കാ ഫൊറോനയിലെ നാലാമത്തെയും അമേരിക്കന്‍ ക്നാനായ കത്തോലിക്കാ റീജിയണിലെ പതിനാറാമത്തെയും ദേവാലയമാണ് യാഥാര്‍ത്ഥ്യമായത്.

ഫിലഡല്‍ഫിയയിലെ ന്യൂടൗണിലുള്ള 749 ഡര്‍ഹാം റോഡ്, ന്യൂടൗണ്‍, പി.എ. 18940 എന്ന വിലാസത്തില്‍ 5.44 ഏക്കര്‍ സ്ഥലവും പള്ളിയും സ്വന്തമാക്കിയത് മിഷന്‍്റെ ആത്മീയ യാത്രയിലെ ചരിത്രപ്രധാനമായ നാഴികക്കല്ലാണ്. സ്വന്തമായി ഒരു ദേവാലയവും വിശ്വാസപരിശീലനത്തിനും കൂട്ടായ്മയ്ക്കും അനുയോജ്യമായ കേന്ദ്രവും എന്ന 27 വര്‍ഷത്തെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

ഈ ലക്ഷ്യത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ജനറല്‍ ബോഡി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും കമ്മിറ്റി അംഗങ്ങളായ ജിജി ചാമക്കാല, റോബിന്‍ നെടുമാക്കല്‍, ജിപി കട്ടപ്പുറം, തോമസ് നെടുമാക്കല്‍, സണ്ണി പാറക്കല്‍, ലൂക്കോസ് തത്തംകിണറ്റുകര എന്നിവര്‍ക്കും മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ബിബി തറയിലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഡോൺ വയലിൽ (PRO )
സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷൻ  ഫിലഡൽഫിയ.

Previous Post

ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയ്ക്ക് സ്വന്തം ദേവാലയം

Next Post

Philadelphia St. John Neumann Knanaya Catholic Mission Gets Its Own Church

Total
0
Share
error: Content is protected !!