കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് അംഗങ്ങളുടെ മക്കളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി ‘Shining Stars’ പരിപാടി സംഘടിപ്പിച്ചു.
ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും മികച്ച അക്കാദമിക് നേട്ടം കൈവരിച്ചവരെയും അനുമോദിച്ചു. ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്.വി.എം സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിമ്മി മാനുവല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. ലീസ എസ്.വി.എം ‘വിജയകരമായ ജീവിതത്തിലേക്കുള്ള വഴികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സി.എം.ഒയും ചീഫ് പീഡിയാട്രീഷ്യനുമായ സിസ്റ്റര്‍ ഡോ. ലത എസ്.വി.എം, ആശുപത്രി ചാപ്ലിന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ആശംസകള്‍ നേര്‍ക്കുകയും ചെയ്തു. പി.ആര്‍.ഒ. ടോം ജോസ് നന്ദി രേഖപ്പെടുത്തി.




