തെള്ളകം: കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ക്യാമ്പ് 2026 സമാപിച്ചു. യുവജനങ്ങളില്‍ നേതൃത്വപാടവം, വ്യക്തിത്വവികസനം, സാമൂഹിക പ്രതിബദ്ധത, ആത്മീയ വളര്‍ച്ച, സംഘടനാബോധം എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ ഇടവകകളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. മാര്‍ തോമസ് ആനിമൂട്ടില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ സമാപന സമ്മേളനവും ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരത്തിന്റെ സമ്മാനദാനവും കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.
കെ.സി.വൈ.എല്‍. അതിരൂപതാ ചാപ്ലയിന്‍ ഫാ. മാത്യുക്കുട്ടി കുളക്കാട്ടുകുടിയില്‍, പ്രസിഡന്റ് ജാക്സണ് സ്റ്റീഫന്‍, സെക്രട്ടറി ചാക്കോ ഷിബു, വൈസ് പ്രസിഡന്റ് ആല്ബിന് ബിജു, ജോയിന്റ് സെക്രട്ടറി ജിസ്മി ബാബു, ട്രഷറര്‍ ജോയല്‍ ടെനി, ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി., മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബോണി ജോസ് ടോമി, വിവിധ ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




