ക്യാന്‍ബറ ക്‌നാനായ മിഷനില്‍ തിരുഹൃദയ തിരുനാള്‍ ഭക്തിനിര്‍ഭരം ആഘോഷിച്ചു

ക്യാന്‍ബറ: തിരുഹൃദയ നാമധേയത്തിലുള്ള ക്യാന്‍ബറ ക്‌നാനായ മിഷനില്‍ തിരുഹൃദയ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം മിഷന്‍ ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും സ്‌നേഹവിരുന്നും നടന്നു. ശനിയാഴ്ച (ഒക്ടോബര്‍ 17) ക്യാന്‍ബറ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (CKCA) നേതൃത്വത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചു.

പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 18 ഞായറാഴ്ച വൈകുന്നേരം മുന്‍ ചാപ്ലിന്‍ ഫാ. ഡാലിഷ് കോച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന നടന്നു. ഫാ. ടിജോ പുത്തന്‍പറമ്പില്‍, ഫാ. ഷിജു തോമസ്, ഫാ. എബ്രഹാം പുതുകുളത്തില്‍, ഫാ. ലീയോണ്‍സ് കുര്യന്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും നടത്തി.

തിരുനാളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ജനറല്‍ കണ്‍വീനര്‍ ടൈസ് കുര്യാക്കോസ് നന്ദി അറിയിച്ചു. കൈക്കാരന്മാരായ ദീപു ജോയ്‌സ് തോന്നിക്കുഴിയില്‍, പ്രിന്‍സ് ജോണ്‍ കുളക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ടൈസ് കുര്യാക്കോസ് വമ്മ്യലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

 

Previous Post

കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

Next Post

Sacred Heart Feast Celebrated Devoutly at Canberra Knanaya Mission

Total
0
Share
error: Content is protected !!