മടമ്പം: പി. കെ. എം. കോളേജ് ഓഫ് എഡ്യുക്കേഷന്‍ എന്‍. എസ്. എസ് യൂണിറ്റ്, ഇന്‍്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനാചാരണം നടത്തി . വിദ്യാര്‍ഥി ജോയല്‍ സാജു സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ -ചാര്‍ജ് ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികളാണ് യോഗാദിനാഘോഷ ത്തോടാനുബന്ധിച്ചു കോളേജില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളുടെ ഉത്ഘാടനം യോഗ പരിശീലക സ്വപ്ന കെ. എന്‍ നിര്‍വഹിച്ചു. കോളജ് എന്‍. എസ്. എസ്. പ്രോഗ്രാം കോര്‍ഡിനേറ്ററും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകനുമായ ഡോ. സിനോജ് ജോസഫ്, അധ്യാപക വിദ്യാര്‍ഥി അന്ന ക്രിസ്റ്റ അലക്സ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മിഥുന് കെ. വി. നന്ദി പറഞ്ഞു.




