ഫാ.മൈക്കിള്‍ പനച്ചിക്കല്‍ നിര്യാതനായി

കോട്ടയം:  പ്രശസ്ത ഗാനരചയിതാവും ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ (77) നിര്യാതനായി. അടിച്ചിറയിലെ പരിത്രാണ ധ്യാന കേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം.സംസ്ക്കാരം പിന്നീട്. നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍ ’എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. ‘തിരുനാമ കീര്‍ത്തനം പാടുവാനല്ളെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന് തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവില്‍ ദരിദ്രരര്‍ ഭാഗ്യവാന്‍മാര്‍,സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരമാര്‍ഥം എന്നിവയാണ് പ്രധാന ഗ്രന്ധഥങ്ങള്‍.

Previous Post

കരിങ്കുന്നം: കുന്നത്ത് ഏലിയാമ്മ ചാണ്ടി

Total
0
Share
error: Content is protected !!