മടമ്പം: പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ്മെന്റ് വിതരണവും നടത്തി. കോളേജ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ.ജിബില്‍ കുഴിവേലില്‍ കുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാഫ് അസോസിയേഷന് ഏര്‍പ്പെടുത്തിയ മാര്‍ കുന്നശ്ശേരി എന്‍ഡോവ്മെന്റ് വിതരണവും നിര്‍വഹിച്ചു . നാച്ചുറല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജോമോള്‍ ജോസ്, മുന്‍ സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി ജോബി മാത്യു എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി രാജേഷ് കെ. ജെ.സ്വാഗതവും യൂണിയന് ചെയര്‍പേഴ്സണ്‍ അരുണ്‍ കെ.നന്ദിയും പറഞ്ഞു.




