ലോക പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു

ലോക പരിസ്ഥിതി ദിനാചരണം 2026-നോടനുബന്ധിച്ച് പി.കെ.എം. കോളേജ് ഓഫ് എജുക്കേഷനില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 5-ന് ഉച്ചയ്ക്ക് 2.30-ന് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കോളേജിന്റെ ഫിസിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഇന്‍-ചാര്‍ജ് ഓഫ് പ്രിന്‍സിപ്പലും ആയ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു.

 

കോളേജിലെ ഇപ്പോഴത്തെ അധ്യാപക വിദ്യാര്‍ത്ഥിനിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കൂടിയായ അഞ്ജു എം. ജെ. ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. വീണ അപ്പുക്കുട്ടനും ഭൂമിത്രസേന ക്ലബ് കണ്‍വീനര്‍ ആല്‍വീന ജോസും ആശംസകള്‍ നേര്‍ന്നു. അധ്യാപക വിദ്യാര്‍ത്ഥി ജമീമ വി. പി. നന്ദി രേഖപ്പെടുത്തി. പരിപാടികളുടെ ഭാഗമായി കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അലക്‌സ് നഗറിലെ പച്ചത്തുരുത്തില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുളത്തൈകളും മറ്റ് സസ്യങ്ങളും നട്ടുപിടിപ്പിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ കോളേജിലെ ഫ്രൂട്ട് ഗാര്‍ഡന്‍ ശുചീകരണം, അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വീടുകളില്‍ വൃക്ഷത്തൈ നടീല്‍, ഡിജിറ്റല്‍ കൊളാഷ് മത്സരം, പരിസ്ഥിതിയെ അടുത്തറിയുന്നതിനായി പൈതല്‍മലയിലേക്കുള്ള പഠനയാത്ര, ഫോട്ടോഗ്രാഫി മത്സരം എന്നിവ ഉള്‍പ്പെടുന്നു.കോളേജ് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസറും ഔട്ട് റീച്ച് പരിപാടികളുടെ ജനറല്‍ കോഓര്‍ഡിനേറ്റരുമായ ഡോ. സിനോജ് ജോസഫ് ആണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന കോളേജിന് യുനെസ്‌കോയുടെ ഗ്രീനിംഗ് എഡ്യൂക്കേഷന്‍ പാര്‍ട്ണര്‍ഷിപ് അംഗത്വവും കേരള ഹരിതകേരളം മിഷന്റെ എ-ഗ്രേഡ് ഹരിതകലാലയം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, ഭൂമിത്രസേന ക്ലബ്, നാച്ചുറല്‍ സയന്‍സ് വിഭാഗം എന്നിവ സംയുക്തമായി ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Previous Post

Marian Month Concludes with Devotion at St. Mary’s Knanaya Catholic Forane Church, Houston

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!