കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റിന്റെയും എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് പരിസ്ഥിതി സന്ദേശം നല്‍കി. റോവര്‍ റെയിഞ്ചര്‍ യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന വൃക്ഷത്തൈകളും വിത്തുകളും സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.സ്‌കൂള്‍ കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പരിപാടികള്‍ക്ക് യൂണിറ്റ് ലീഡേഴ്‌സ് , സ്റ്റീഫന്‍സണ്‍ എബ്രഹാം ,റീന ചാക്കോ ശ്രീ.ജോസഫ് തോമസ്എന്നിവര്‍ നേതൃത്വം നല്‍കി.





