മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കോട്ടയം: കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം 2026 ശ്രദ്ധേയമായി. മേയ് 30-ന് കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന മത്സരത്തില്‍ കേരളത്തിന്റെ വിവിധ കോളേജുകളില്‍ നിന്നുള്ള 35 ടീമുകള്‍ പങ്കെടുത്തു. ആരോഗ്യരംഗം, പൊതുവിജ്ഞാനം, സമകാലിക വിഷയങ്ങള്‍,കാരിത്താസിന്റ ചരിത്രം എന്നിവ ഉള്‍പ്പെടുത്തി വിവിധ റൗണ്ടുകളിലായാണ് മത്സരം നടന്നത്. മത്സരത്തില്‍ നിത്യ പൗലോസ് , അനുഗ്രഹ് വി കെ (യു സി കോളേജ് , ആലുവ ) ഒന്നാം സ്ഥാനവും .ജസീന്‍ (സെന്റ് . മേരിസ് കോളേജ് സുല്‍ത്താന്‍ ബത്തേരി ) രണ്ടാം സ്ഥാനവും ഓസ്റ്റിന്‍ ലാസര്‍ പാറമേല്‍ , ഡാനിയേല്‍ ജോസഫ് (നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ) മൂന്നാം സ്ഥാനവും നേടി. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് സമ്മാനദാനം നിര്‍വഹിച്ചു സംസാരിച്ചു കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ 60-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അതിഥികളും പങ്കെടുത്ത ചടങ്ങ് വിജയകരമായി സമാപിച്ചു.

 

Previous Post

കുറുപ്പന്തറ: ചിറയില്‍ ജോസഫ്

Next Post

സെന്‍റ് ആന്‍സിന് അവാര്‍ഡ്

Total
0
Share
error: Content is protected !!