പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പൊതു ഇടങ്ങളെ ശുചിത്വമുള്ളയിടങ്ങളാക്കുന്നു. അംഗനവാടികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഹോമിയോ ആശുപത്രികള്‍, സ്‌കൂളുകള്‍, കാത്തിരുപ്പുകേന്ദ്രങ്ങള്‍ എന്നിങ്ങനെ വിവിധ പൊതു ഇടങ്ങള്‍ ശുചിത്വ പൂര്ണമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൃത്തിയും വെടിപ്പും ഉള്ള ഇടങ്ങള്‍ സമൂഹ നന്മക്ക് എന്ന കരുതലോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം ഹോമിയോ ഡിസ്‌പെന്‌സറിയുടെ പരിസരങ്ങള്‍ വൃത്തിയാക്കികൊണ്ട് തുടക്കം കുറിച്ച പദ്ധതിക്ക് മരിയാപുരം ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ സൂസമ്മ തോമസ്, മിനി ജോണി, നാരകക്കാനം സെന്റ്. ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മേലെട്ട്, ജി ഡി എസ് ഹരിതവേദി പ്രസിഡന്റ് സിബി മാത്യു, സെക്രട്ടറി ബിജു അഗസ്റ്റിന്‍, നാരകക്കാനം ഹോമിയോ ആശുപത്രി ജീവനക്കാര്‍, ജി ഡി എസ് അനിമേറ്റര്‍ മിനി ജോണി, സ്വാശ്രയ സംഘഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിനങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണത്തോടോപ്പം ജി ഡി എസ് പ്രവര്‍ത്തിക്കുന്ന എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.

 

Previous Post

കാരിത്താസ് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Next Post

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ മാതൃദിനം സമുചിതമായി ആഘോഷിച്ചു

Total
0
Share
error: Content is protected !!