ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളെക്കുറിച്ച് ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ബിസിഎം കോളേജില്‍ സംഘടിപ്പിച്ചു

കോട്ടയം: കുട്ടികളിലെ ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളെക്കുറിച്ച് ബിസിഎം കോളേജും മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് സര്‍വകലാശാലയും അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ആന്‍ഡ് അക്കാദമിക് കൊളാബറേഷന്‍സും (ഐസക്) സംയുക്തമായി ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളുള്ള കുട്ടികളെ കരുതലോടെയും സ്‌നേഹത്തോടെയും ചേര്‍ത്തുനിര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബിസിഎം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് കെ.വി., സാല്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ. ബ്രെണ്ടന്‍ മൊണ്ടെയ്‌റോ,  ഡോ. സണ്ണി ലൂക്ക് എന്നിവര്‍ സംസാരിച്ചു.

ശിശുരോഗചികിത്സാ-വികസന മേഖലകളിലെ വിദഗ്ധരായ മുന്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, ഡോ. മഞ്ജു ജോര്‍ജ്, ഡോ. ഗ്ലാഡി ജോര്‍ജ്, ഡോ. ജിതിന്‍ പങ്കജ്, സൈക്കോളജിസ്റ്റ് ഓഷീന്‍ റെജി പോള്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഫെബ ആലിസ് തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിച്ചു.

കാരിത്താസ് ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സി. അഞ്ജിതയുടെ നേതൃത്വത്തില്‍ ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍, അവയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന പാനല്‍ ചര്‍ച്ചയും നടന്നു. ഡോ. സണ്ണി ജോസഫ്, ഫാ. റോയ് മാത്യു വടക്കേല്‍, സജന്‍ എസ്. നായര്‍, അബ്ദുല്‍ കലാം ആസാദ് എം.എ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബിസിഎം കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ്, സോഷ്യോളജി, സൈക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

 

Previous Post

മാത്യു പതിയില്‍ ജീവിതമൂല്യം ഉയര്‍ത്തിപ്പിടിച്ച പ്രവാസി. : മാര്‍ മാത്യു മൂലക്കാട്ട്

Next Post

ശിശുദിനത്തില്‍ ഓട്ടിസത്തെ നീന്തിത്തോല്‍പ്പിച്ച് റെക്കോര്‍ഡ് കരസ്ഥമാക്കിയ കുരുന്നുകള്‍ക്ക് ബി.സി.എം കോളേജിന്റെ ആദരവ്

Total
0
Share
error: Content is protected !!