കാരിത്താസ് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലില്‍ പുതിയ അഡ്വാന്‍സ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് ചെയര്‍മാനുമായ റവ. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍മാര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍. എബ്രഹാം, സി.ഒ.ഒ ഡോ. അജിത് വേണുഗോപാലന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ റവ. സിസ്റ്റര്‍ ഷിജി ജോസ്, ഡോ. ശ്രീനാഥ് ആര്‍, ഡോ. അജീഷ് ടി, ഡോ. ഷീല മേരി വര്‍ഗീസ്, ഡോ. ജിജുന്‍ എം ഇഗ്‌നേഷ്യസ്, ഡോ. ടോം തോമസ് കാട്ടൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0481 279 0025 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Previous Post

ചാമക്കാല: തോമസ് കട്ടപ്പുറം

Next Post

പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!