ചിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കല്‍ സെന്ററിലെ റെസ്പിറേറ്ററി, ഹൈപ്പര്‍ബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്ട്രേട്ടീവ് ഡയറക്ടര്‍ ജോസഫ് റോയി (റോയി ചേലമലയില്‍) ഡോക്ടറേറ്റ് നേടി. ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ആണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. കോട്ടയം പുന്നത്തുറ സ്വദേശിയായിരുന്ന അദ്ദേഹം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം, കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പോളിമര്‍ ടെക്‌നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം എന്നിവക്ക് ശേഷം, അമേരിക്കയില്‍ നിന്നും റെസ്പിറേറ്ററി തെറാപ്പിയില്‍ അസ്സോസിയേറ്റ് ഡിഗ്രിയും നാഷണല്‍ ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും നേടിയതിനു ശേഷമാണ് ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയത്.
സെന്റ് അഗസ്റ്റിന്‍ കോളേജിലെ റെസ്പിറേറ്ററി തെറാപ്പി അസ്സോസിയേറ്റ് ഡിഗ്രി പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടര്‍ ആയും ഇല്ലിനോയി മസോണിക് ഹോസ്പിറ്റലിന്റെ റെസ്പിറേറ്ററി ഡിപ്പാര്‍ട്‌മെന്റിന്റെ മാനേജര്‍ ആയും പ്രവര്‍ത്തിച്ചതിനുശേഷമാണ് യു. ഐ. സി. യില്‍ ഡയറക്ടര്‍ ആയി ജോയിന്‍ ചെയ്തത്.
നിരവധി പ്രൊഫഷണല്‍ സംഘടനകളിലും സഭ സാമുദായിക സംഘടനകളിലും സജീവസാന്നിധ്യമാണ് റോയി. മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍- മാര്‍കിന്റെ മുന്‍ സെക്രട്ടറിയും നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയ അദ്ദേഹം ഇല്ലിനോയി, അമേരിക്കന്‍ റെസ്പിറേറ്ററി സംഘടനകളിലും അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യൂട്ടീവ്‌സിലും അംഗമാണ്. ചിക്കാഗോ ക്‌നാനായ കത്തോലിക്ക സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി ആയ അദ്ദേഹം നിലവില്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയും നൈല്‍സ് റോട്ടറി ക്ലബ്ബിന്റെ ബോര്‍ഡ് അംഗവും ആയി പ്രവര്‍ത്തിക്കുന്നു. അരീക്കര കോഴംപ്ലാക്കില്‍ ഷീന ആണ് ഭാര്യ. റെജീന, പീറ്റര്‍, ക്രീസ്റ്റീന എന്നിവര്‍ മക്കള്‍.




