KCYL കൈപ്പുഴ യൂണിറ്റ് യുവജനങ്ങളുടെ നേതൃത്വത്തില്‍ 01/05/2025-ന് പള്ളിത്താഴെ ജംഗ്ഷന് മുതല്‍ കൈപ്പുഴ കവല ജംഗ്ഷന് വരെയുള്ള ട്രാഫിക് സൈന്‍ ബോര്‍ഡ് ക്ലീനിംഗ് പ്രവര്‍ത്തനം വിജയകരമായി സംഘടിപ്പിച്ചു. ദിവസേന വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെയും അതു മൂലം ഉണ്ടാകുന്ന അപകടങ്ങളുടേയും പശ്ചാത്തലത്തില്‍, സൈന്‍ബോര്‍ഡുകള്‍ വ്യക്തമായി കാണാന്‍ കഴിയേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് ഈ പ്രവര്‍ത്തനം നടത്തിയത്.
പൊടിപടലങ്ങളും അഴുക്കും മൂലം കാഴ്ചയില്‍ മങ്ങിയിരുന്ന സൈന്‍ബോര്‍ഡുകള്‍ ശുചീകരിച്ച് വീണ്ടും വ്യക്തത ഉറപ്പാക്കിയും വളവ് സൂചനകള്‍, സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍, സ്കൂള്‍ മേഖല മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ പ്രത്യേകം തരംതിരിച്ച് വൃത്തിയാക്കുകയും ചെയ്തു. യുവജനങ്ങള്‍ വിവിധ സംഘങ്ങളായി പ്രവര്‍ത്തിച്ച് സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കി.
പ്രവര്‍ത്തനത്തിന് പ്രചോദനവും മാര്‍ഗനിര്‍ദ്ദേശവും നല്കിയ യൂണിറ്റ് ചാപ്ലിന് ഫാ. സാബു മാലിതുരുത്തേല്‍ അസി. ചാപ്ലിന് ഫാ. ജെഫ്രിന്‍ തണ്ടശ്ശേരില്‍, പ്രസിഡന്റ് ആല്ബിന് ബിജു പുത്തന്‍പുരയ്ക്കല്‍ ഡയറക്ടര്‍ ശ്രീ. മാത്യു ലൂക്കോസ് മംഗ്ലാകുന്നേല്, സെക്രട്ടറി ക്രിസ്റ്റി മനോ, വൈസ് പ്രസിഡന്റ് എബിന് ചാക്കോ, ജോയിന്റ് സെക്രട്ടറി അല്‍വീന ജോസ് മറ്റ് എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് എല്ലാ യുവജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.



