കൈപ്പുഴ: കോട്ടയം അതിരൂപത വിശ്വാസപരിശീലനം, മിഷന്‍ലീഗ്, തിരുബാലസഖ്യം സംയുക്ത വാര്‍ഷികം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ മാത്യു മണക്കാട്ട് അദ്ധ്യക്ഷനായ യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ സ്വാഗതമരുളി. തുടര്‍ന്ന് വിശ്വാസപരിശീലനം, മിഷന്‍ലീഗ്, തിരുബാലസഖ്യം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മിഷന്‍ ലീഗ് മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടകല്ലൂങ്കല്‍, അതിരൂപത മിഷന്‍ ലീഗ് പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 10-ാം ക്ലാസ്സിലെ പുതുക്കിയ ഉപപാഠപുസ്തകം വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ പരിചയപ്പെടുത്തുകയും മലബാര്‍ റീജിയന്‍ വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സൈജു മേക്കരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 10, 12 ക്ലാസ്സുകളിലെ വാര്‍ഷികപരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും, വിശ്വാസപരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്കും, മിഷന്‍ ക്വസ്റ്റ് വിജയികളെയും, 12-ാം ക്ലാസ്സിലെ പ്രതിഭാ പുരസ്‌കാരം നേടിയ മറ്റക്കര ഇടവകാംഗമായ മെല്‍ബിന്‍ ജോര്‍ജ്ജ് ഇളപ്പാനിയ്ക്കല്‍, ഫാ. ജോസഫ് തച്ചാറ, ബെന്നി വട്ടംതൊട്ടിയില്‍ എന്നിവരെയും ആദരിച്ചു. അതിരൂപതയില്‍ മികച്ച സണ്‍ഡേ സ്‌കൂളുകള്‍ക്കുള്ള ട്രോഫിയും നല്‍കി. യോഗത്തില്‍ ഫാ. ജോഷി വല്ലാര്‍ക്കാട്ടില്‍, ഫാ. സൈജു മേക്കര, സുജി പുല്ലുകാട്ട്, എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ജേഫിന്‍ ഒഴുങ്ങാലില്‍ യോഗത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു. സമ്മേളത്തില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ നടത്തപ്പെട്ടു.
കോട്ടയം അതിരൂപത വിശ്വാസപരിശീലനം, മിഷന്‍ ലീഗ്, തിരുബാലസഖ്യം സംയുക്ത വാര്‍ഷികം നടത്തപ്പെട്ടു





