കോട്ടയം: കല്ലറയില്‍ നടക്കുന്ന ബി.സി.എം ടൂര്‍ണമെന്‍റിന്‍െറ ട്രോഫി കോട്ടയം അതിരൂപതയിലെ വിവിധ സ്കൂളുകളില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം കൈമാറി. ക്രിസ്തുരാജ കത്തീഡ്രല്‍ മുറ്റത്ത് നടന്ന ചടങ്ങില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സന്ദേശം നല്‍കി.
അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പള്ളില്‍, കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. സൈമണ്‍ പുല്ലാട്ട് , കല്ലറ സെന്‍്റ് തോമസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു ,പി.ടി.എ. പ്രസിഡന്‍്റ് ജോജി ജോസഫ് , ചൂളപ്പറമ്പില്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്‍്റെ കബറിടം സന്ദര്‍ശിച്ച് ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ബി.സി.എം. ട്രോഫി കൈമാറി




