ക്യാന്‍ബറ ക്‌നാനായ വനിതാ ഫോറത്തിന് പുതിയ നേതൃത്വം; റോസമ്മ ജോസ് ചക്കലാപ്പറമ്പില്‍ പ്രസിഡന്റ്

ക്യാന്‍ബറ: ക്യാന്‍ബറ ക്‌നാനായ വനിതാ ഫോറത്തിന്റെ 2026-2028 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോസമ്മ ജോസ് ചക്കലാപ്പറമ്പില്‍ (കരിപ്പാടം സെന്റ് മേരീസ് ഇടവക) പ്രസിഡന്റായും റോഷന്‍ സച്ചിന്‍ പട്ടുമാക്കില്‍ (പുതുവേലി സെന്റ് ജോസഫ് ഇടവക) വൈസ് പ്രസിഡന്റായും റ്റിമി ജിം മാധവപ്പള്ളില്‍ (കല്ലറ സെന്റ് തോമസ് ഇടവക) സെക്രട്ടറിയായും മോള്‍ബി കാസ്പര്‍ ചാരുവിലായില്‍ (പിറവം ഹോളി കിംഗ്‌സ് ഇടവക) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജൂലി ജോബി പുലികുത്തിയില്‍ (നീഴൂര്‍ ഇന്‍ഫന്റ് ജീസസ് ഇടവക), നിനു ജോര്‍ജ്കുട്ടി മറ്റത്തിക്കുന്നേല്‍ (കല്ലറ സെന്റ് തോമസ് ഇടവക) എന്നിവര്‍ KCWFO പ്രതിനിധികളായും തെരേസ ജെയ്‌കോ ക്ലാക്കി (കാക്കനാട് സെന്റ് കുര്യാക്കോസ് ഇടവക), ലിന്‍സി ജിനു തൈപ്പറമ്പില്‍ (കല്ലറ സെന്റ് മേരീസ് ഇടവക), നിന്റു അര്‍ജിന്‍ മംഗലത്ത് (ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവക) എന്നിവര്‍ ഏരിയ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും.

സ്ത്രീശാക്തീകരണത്തിനും ക്‌നാനായ സമുദായത്തിന്റെ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മപരിപാടികള്‍ക്കും പുതിയ കമ്മിറ്റി നേതൃത്വം നല്‍കും. സ്ത്രീകളുടെ കഴിവുകളും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങള്‍ക്കും യുവതലമുറയ്ക്കും പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കും.

ജിനി ടോജി മറ്റത്തിക്കുന്നിലിന്റെ നേതൃത്വത്തിലുള്ള മുന്‍ കമ്മിറ്റിയുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളെയും നിസ്വാര്‍ഥ സേവനങ്ങളെയും പുതിയ കമ്മിറ്റി നന്ദിയോടെ സ്മരിച്ചു. ക്യാന്‍ബറ ക്‌നാനായ വനിതാ ഫോറത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും പുതിയ നേതൃത്വം അഭ്യര്‍ഥിച്ചു.

Previous Post

ഉഴവൂര്‍ OLLHS ’92 ബാച്ചിന്റെ ‘സ്‌നേഹസ്പര്‍ശം’ കാരുണ്യപദ്ധതിക്ക് തുടക്കമായി

Total
0
Share
error: Content is protected !!