കൂടല്ലൂര്‍: കെ.സി.ഡബ്ല്യു.എ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനത്തില്‍ ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. ഇടവകയുടെ അതിര്‍ത്തികളില്‍ ശുശ്രൂഷ ചെയ്യുന്ന ഹരിതകര്‍മ്മസേനാംഗങ്ങളെ ദൈവാലയാങ്കണത്തില്‍ ഒരുമിച്ചുകൂട്ടി പൊന്നാട അണിയിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഫാ. ജോസ് പൂതൃക്കയില്‍, യൂണിറ്റ് പ്രസിഡന്റ് സൈജ ജോസ് പാലച്ചേരില്‍, മെബര്‍ സിബി സിബി പതിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്കി.
ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു




