കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍, പ്രതീകാത്മകമായി ഭൂമിയെ പച്ചക്കുട ചൂടിച്ചുകൊണ്ട് ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു.
സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വരും തലമുറയ്ക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സിസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്‌കൂള്‍ നേച്ചര്‍ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ഷിജു കെ എബ്രഹാം അധ്യക്ഷത വഹിച്ചു.
സ്ട്രാറ്റോസ്ഫിയറില്‍ കാണപ്പെടുന്ന ഓസോണ്‍ ലയര്‍ സൂര്യനില്‍ നിന്നുള്ള അപകടകരമായ അള്‍ട്രാ വൈലറ്റ് കിരണത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നതിനെക്കുറിച്ചും, ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് അധ്യാപകന്‍ ജിനോ തോമസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ഓസോണ്‍ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന സന്ദേശം നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുവാനും നിര്‍ദ്ദേശിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ അനീഷ് ഫിലിപ്പ്, സിസ്റ്റര്‍ സിജ, സിസ്റ്റര്‍ ഉഷസ്, നിതിന്‍ ജോസ്, മരിയ തോമസ്, സിനി മോള്‍, ആഷ്ലി സുനില്‍, അജിമോള്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





