ചെറുപുഷ്പ മിഷന്‍ലീഗ് ജൂനിയര്‍ ക്യാമ്പ് 2025 ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ത്രിദിന ക്യാമ്പ് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് ആരംഭിച്ചു. കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി സണ്ണി അധ്യക്ഷതയില്‍ ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ പ്രസിഡന്റ്  സുജി പുല്ലുകാട്ട് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ റവ. ഫാ. ജെഫില്‍ ഒഴുങ്ങാലില്‍ യോഗത്തില്‍ ആമുഖസന്ദേശം നല്‍കി. അതിരൂപത സെക്രട്ടറി ശ്രീ. എബ്രഹാം സജി, അതിരൂപത ജോയിന്റ്-സെക്രട്ടറി ജോസിനി ജോണ്‍സണ്‍, സി. ജോയ്‌സി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Previous Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ഓണാഘോഷം

Next Post

സ്വാശ്രയ സംഘ ജൂബിലി നിറവില്‍ ഓണാഘോഷം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!