കൈപ്പുഴ സെന്റ് മാത്യൂസ് എല്‍പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ചിഹ്നദാന ചടങ്ങും നടത്തി .കോട്ടയം ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണര്‍ സിസ്റ്റര്‍ പ്രകാശ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഫ്ലോക്ക് ലീഡര്‍ ചിന്നു എലിസബത്ത് കുട്ടികളുടെ ചിഹ്നദാന ചടങ്ങ് നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷാന്റി പി ജേക്കബ് യൂണിറ്റിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.






