മടമ്പം മേരിലാന്റ് സ്‌കൂളില്‍ EQUIP ആരംഭിച്ചു

മടമ്പം : പ്രൈമറി, സെക്കണ്ടറി ക്ലാസ്സുകളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സവിശേഷ പഠന പിന്തുണാ പദ്ധതി EQUIP (Enhancing Quality through Innovative Practices) 2025 ന് മടമ്പം മേരിലാന്റ് ഹൈസ്‌കൂളില്‍ തുടക്കമായി. PTA പ്രസിഡന്റ് സജി കുര്യന്റെ അധ്യക്ഷതയില്‍ ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ത്രേസ്യാമ്മ മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ ഈ അക്കാദമിക വര്‍ഷത്തെ വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയ ‘ആക്റ്റിവിറ്റി കലണ്ടര്‍ 2025 – 26’ ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ മീന പി. പ്രകാശനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ബിജുമോന്‍ എന്‍. എം. പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി റോയ്മോന്‍ ജോസ് ആശംസകള്‍ നേര്‍ന്നു.

ഹൈസ്‌കൂള്‍ വിഭാഗം SRG കണ്‍വീനര്‍ ഷീജ വാരികാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിന് UP വിഭാഗം SRG കണ്‍വീനര്‍ സിസ്റ്റര്‍ ഷൈനി നന്ദി പ്രകാശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജു ജോസഫ്, ലിജോ പുന്നൂസ്, ലിബിന്‍ കെ. കുര്യന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഏകദേശം നൂറോളം രക്ഷിതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അക്കാദമിക നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ നടപ്പിലാക്കുന്ന ഒരു തനതു പദ്ധതിയാണിത്. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് പുറമെ അധിക സമയം കണ്ടെത്തി ഭാഷാ – ഗണിത വിഷയങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രത്യേക പരിശീലനം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

Previous Post

ഗ്രാന്റ്‌പേരന്റ്‌സ് ഡേ ഗ്രാന്റ് ആക്കി ബെന്‍സന്‍വില്‍ ഇടവക

Next Post

കുറുമുള്ളുര്‍: പാറേട്ട് തോമസ്

Total
0
Share
error: Content is protected !!