പയ്യാവൂര്‍: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാടായ പയ്യാവൂരില്‍ സ്നേഹോഷ്മളമായ പൗരസ്വീകരണം നല്കി. ടൗണിലെ വെമ്പുവ ജംഗ്ഷനില്‍ ന്ഇന്ന്് മത-സാമുദായിക നേതാക്കളുടെയും വാര്ഡുമെമ്പര്മാരുടെയും നേതൃത്വത്തില്‍ പയ്യാവൂര്‍ സെന്‍്റ് ആന്‍സ് പാരിഷ് ഹാളിലേക്ക് ആനയിച്ചു. കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.പയ്യാവൂര്‍ ഗ്രാമത്തിന്്റെ നന്മയുടെ അടയാളമായി ദൈവവിളിയുടെ പടവുകള്‍ കയറി കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ പദവിയിലേക്കുയര്ത്തപ്പെട്ടയാളാണ് മാര്‍ തോമസ് ആനിമൂട്ടിലെന്ന് ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയില്‍ പറഞ്ഞു.പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. പി.എം. മാത്യു, പൈസക്കരി പള്ളി വികാരി ഫാ. നോബിള്‍ ഒണംകുളം, പയ്യാവൂര്‍ സെന്‍്റ് ആന്‍സ് പള്ളി വികാരി ഫാ. ബിബിന്‍ അഞ്ചെമ്പില്‍, എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല്‍ വിവിധ രാഷ്ര്ടീയ-സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ തോമസ് ആനിമൂട്ടില്‍ മറുപടി പ്രസംഗം നടത്തി.
മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാടിന്്റെ ആദരം



