സുവര്‍ണ്ണ ജൂബിലി നിറവിലേക്ക് രാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളി

അട്ടപ്പാടി: രാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളി സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. 1977-ല്‍ സ്ഥാപിതമായ ഇടവക, ഇത്രയും കാലം തങ്ങളെ നയിക്കുകയും പരിപാലിക്കുകയും ചെയ്ത ദൈവത്തിന് നന്ദി അര്‍പ്പിക്കാനുള്ള അവസരമായാണ് ജൂബിലി വര്‍ഷത്തെ കാണുന്നത്.

സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം നവംബര്‍ 8 ഞായറാഴ്ച കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ നിര്‍വഹിക്കും. അന്നേദിവസം അഭിവന്ദ്യ പിതാവിന് ചങ്ങലീരി ഫൊറോനയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കെ.സി.സി., കെ.സി.ഡബ്ല്യു.എ., കെ.സി.വൈ.എല്‍. എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫൊറോന കുടുംബസംഗമവും നടത്തപ്പെടും.

ഫൊറോന വികാരി ഫാ. ബൈജു എടാട്ട്, ഫൊറോനയിലെ വൈദികരായ ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍, ഫാ. സിജോ മരങ്ങാട്ടില്‍, കെ.സി.സി. അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്ത്മലയില്‍, കെ.സി.സി., കെ.സി.ഡബ്ല്യു.എ., കെ.സി.വൈ.എല്‍. ഫൊറോന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.

 

Previous Post

മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാടിന്‍്റെ ആദരം

Next Post

ഞീഴൂര്‍: ഇടപ്പാറയില്‍ സോഫിയാമ്മ സിറിയക്ക്

Total
0
Share
error: Content is protected !!