കോട്ടയം ബിസിഎം കോളേജ് ഇംഗ്ലീഷ് വിഭാഗം, രാഷ്ട്രദീപിക, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ – ‘മാധ്യമ പഠനം ഒരു ആമുഖം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല നടത്തി. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് , ബിസിഎം കോളേജ് മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് , രാഷ്ട്രദീപിക ചീഫ് എഡിറ്റര്‍ ഫാദര്‍ ഡോക്ടര്‍ ജോര്‍ജ് കുടിലില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ തോമസ് കെ വി, ബര്‍സാര്‍ ഫാദര്‍ ഫില്‍മോന്‍ കളത്ര, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടര്‍ റിയാ സൂസന് സ്കറിയ , വര്‍ക് ഷോപ്പ് കോര്‍ഡിനേറ്റര്‍ മിസ് ആന്‍സി സിറിയക് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. ബി.സി.എം. കോളേജും രാഷ്ട്രദീപികയും തമ്മിലുള്ള ധാരണാപത്രം നിലവില്‍ വന്നു. മിസ്സ് ആഷിക സുല്‍ത്താന, മിസ് സേബ നാസര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അധ്യാപകരായ ബിജോയ് തോമസ്, നിഷ മേരി പീറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിവിധ കോളേജുകളില്‍ നിന്നായി അമ്പതിലധികം ആളുകള്‍ ശില്പശാലയില് പങ്കെടുത്തു.




