കെ.സി.വൈ.എല്‍. കടുത്തുരുത്തി ഫൊറോന യുവജന ദിനാഘോഷം

കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനയുടെ 2025 വര്‍ഷത്തെ യുവജന ദിനാഘോഷം സെന്‍്റ് ലൂക്സ് ക്നാനായ ദേവാലയ അങ്കണത്തില്‍ വച്ച് നടത്തപ്പെട്ടു. പൂഴിക്കോല്‍ യൂണിറ്റ് ഡയറക്ടര്‍ ജോയിസ് മണലേല്‍ പതാക ഉയര്‍ത്തുകയും ഫൊറോന സെക്രട്ടറി മരീന ടോജി കണ്ണികുളത്തേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കെ.സി.വൈ.എല്‍. ഫൊറോന പ്രസിഡന്‍റ് അരുണ്‍ സണ്ണി മുകളേല്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ പൂഴിക്കോല്‍ യൂണിറ്റ് ചാപ്ളിന്‍ ഫാ. ബാബു പാറത്തോട്ടുംകരയില്‍ സ്വാഗതം ആശംസിക്കുകയും ഫൊറോന ചാപ്ളിന്‍ ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു.

കടുത്തുരുത്തി ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്‍്റ് ജോണീസ്.പി.സ്റ്റീഫന്‍, അതിരൂപത ജോയിന്‍്റ് ഡയറക്ടര്‍ ബ്ളെസ്സി പുതിയകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.വൈ.എല്‍. ഫൊറോന സെക്രട്ടറി മരീന ടോജി കണ്ണികുളത്തേല്‍ ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഇന്‍റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ജിജോ ചിറ്റടിയുടെ നേതൃത്വത്തില്‍ ഇന്‍ട്രാക്ടീവ് സെക്ഷന്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍. ഫൊറോന വൈസ് പ്രസിഡന്‍്റ് ജോസ്റ്റന്‍ സോജന്‍ കരിശ്ശേരിക്കല്‍, ജോയിന്‍റ് സെക്രട്ടറി നിജിന്‍ ജോസ് മാരിയില്‍, ഫൊറോനാ സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ഹൃദ്യ എസ്.ജെ.സി, യൂണിറ്റ് സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ശരണ്യ എസ്.വി.എം, പൂഴിക്കോല്‍ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Previous Post

കുടുത്തുരുത്തി: കീഴങ്ങാട്ട് കെ.എം കുര്യന്‍

Next Post

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് സമ്മാനിച്ചു

Total
0
Share
error: Content is protected !!