കന്യാസ്ത്രികളുടെ അറസ്റ്റ്: ഭാരതത്തിന്‍്റെ ആത്മാവിനേറ്റ മുറിവ്: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കു നേരേയുണ്ടായ ആക്രമണം ആര്‍ഷ ഭാരതത്തി ന്‍്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെ ഭരണകൂടം ഇരുമ്പഴി ക്കുള്ളിലാക്കിയിരിക്കുകയാണെന്നും കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാ ര്‍ മാത്യു മൂലക്കാട്ട് . ഛത്തീസ്ഗ ഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു കോട്ടയം പൗരാവലിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോട്ടയം തിരു നക്കരയില്‍ നടന്ന പ്രതിഷേധകൂ ട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ മൂലക്കാട്ട്, നന്മയുടെ വെളിച്ചം പകര്‍ന്ന് സ്നേഹത്തി ന്‍്റെയും സാഹോദര്യത്തിന്‍്റെയും മഹത്വം ലോകത്തിനു വെളിവാക്കി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസമൂഹത്തെ ഇല്ലാത്ത കാരണങ്ങളുടെ പേരില്‍ ഒതുക്കാനും തളര്‍ത്താനും ശ്രമിച്ചാല്‍ ഭാരതം അതിനു സമ്മതിക്കില്ളെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ , വികാരി ജനറാളും രാഷ്ര്ടദീപി കലിമിറ്റഡ് മാനേജിംഗ് ഡയറക്ടറൂമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയ റക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, സിപിഐ ജില്ലാ സെക്രട്ടറി വി. ബി ബിനു, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കു മാര്‍, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം റെജി സഖറിയ, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍ , കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, ജില്ലാ പ്രസിഡന്‍്റ് ജയ്സണ്‍ ജോസഫ്, ദര്‍ശന സാംസ്കാരി ക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, കോട്ടയം ലൂര്‍ദ് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വട്ടക്കാട്ട്, സി . സൗമി എസ്.ജെ.സി , ഡോ. കെ.എം. ബെന്നി, സണ്ണി കാഞ്ഞിരം, മാത്യു കൊല്ലമലക്കരോട്ട്, ബേബി മുളവേലിപ്പുറം, ബിന്ദു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous Post

എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് റാങ്ക്

Next Post

ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂ്ലന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!