ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്തുവച്ച് ചിക്കാഗോ കൂടല്ലൂര്‍ നിവാസികളുടെ സംഗമം ‘ഗ്രാമോത്സവം’ പ്രാഢോജ്ജ്വലമായി നടത്തപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷവും മുടങ്ങാതെ നടത്തപ്പെടുന്ന സംഗമം ഈ വര്‍ഷം ജൂലൈ 27 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ വലിയ ജനപങ്കാളിത്തത്തോടെ ആഘോഷപൂര്‍വം നടത്തപ്പെട്ടു. വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികളും ഗ്രാമീണ തനിമ പുലര്‍ത്തുന്ന വിവിധ മത്സരങ്ങളും എല്ലാ പ്രായവിഭാഗങ്ങളെയും കോര്‍ത്തിണക്കിയും നടത്തപ്പെട്ടു. കൂടല്ലൂര്‍ എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ച് അറിഞ്ഞ ഏവര്‍ക്കും കൂടല്ലൂര്‍ ഗ്രാമോത്സവം ഒരു നവ്യാനുഭവമായി മാറി.






