ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

തെള്ളകം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലൈ 25ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. അതിരൂപത പ്രസിഡന്റ് ശ്രീ സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ശ്രീ. റ്റോം മാത്യു കരികുളത്തില്‍ പ്രതിനിധികള്‍ക്കായി സെമിനാര്‍ നയിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖല ജന. സെക്രട്ടറി ശ്രീ. സ്റ്റീഫന്‍സണ്‍ എബ്രഹാം ഒടിമുഴങ്ങയില്‍, ജോ. സെക്രട്ടറി ശ്രീമതി ഉഷ മേരി ജോണ്‍, അതിരൂപത ജന. സെക്രട്ടറി ശ്രീ. അഭിലാഷ് ജിയോ സണ്ണി, അതിരൂപത ട്രഷറര്‍ ശ്രീ. ജോക്കി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. അതിരൂപതയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Previous Post

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : ദേശീയ ശില്പശാല സമാപിച്ചു

Next Post

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം

Total
0
Share
error: Content is protected !!