അരീക്കര : അരീക്കര സെന്റ്. റോക്കീസ് ഇടവകയിലെ തിരുബാല സഖ്യം, മിഷ്യന് ലീഗ് സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ ഗ്രാന്‍ഡ് പേരെന്റ്സിനെ ആദരിച്ചു. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് വേണ്ടി പ്രത്യേകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, കുര്‍ബാനയുടെ ആശീര്‍വാദം നല്‍കുകയും ചെയ്തു.
മുതിര്‍ന്ന മാതാപിതാക്കളെ ആദരിച്ചുകൊണ്ടുള്ള സമ്മേളനം ഇടവക വികാരി ഫാ. കുര്യന് ചൂഴു കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ കുര്യന് ചൂഴുകുന്നേല്‍, ഫാദര്‍ ലിജോ പാത്തിക്കല്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാ മാതാപിതാക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. മുതിര്‍ന്ന മാതാപിതാക്കള്‍ അവരുടെ കുടുംബത്തിനും, ഇടവക സമൂഹത്തിനും, സഭയ്ക്കും, സമുദായത്തിനും, പൊതുസമൂഹത്തിനും ചെയ്ത നന്മകള് കുഞ്ഞ് മക്കള്‍ക്ക് വലിയ മാതൃകയാണെന്ന് വികാരിയച്ചന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബ്രദര്‍ സൈബീന്‍ മരോട്ടി കൂട്ടത്തില്‍, ഇടവകയിലെ സിസ്റ്റേഴ്സ്, മതാധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരെന്റ്സ് ഡേ ആചരിച്ചു





