മാഞ്ഞൂര്‍ സൗത്ത്: കെ.സി.ഡബ്ള്യ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും മകുടാലയം പള്ളിയുടെ പാരിഷ് ഹാളില്‍ നടത്തി. പൊതു സമ്മേളനം കൈപ്പുഴ ഫൊറോനാ ചാപ്ളയ്ന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി ഉദ്ഘാടനംചെയ്തു. ഫൊറോനായിലെ വിവിധ യൂണിറ്റുകളില്‍ നിന്നും എത്തിയ 10കൊച്ചുമക്കളില്‍ കൂടുതലുള്ള വല്യമ്മമാരെ പൊന്നാട അണിയിച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൈപ്പുഴ ഫൊറോനാ സെക്രട്ടറി ലൈലമ്മ ജോമോന്‍ അധ്യക്ഷ തവഹിച്ചു. ഫാ. ബോബി കൊച്ചുപറമ്പില്‍. ഫാ.ജോഷി വല്ലാറുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. കല്ലറ യൂണിറ്റ് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ചു. ഫൊറോനാ ട്രഷറാര്‍ അബി ഷിബി സ്വാഗതവും മകുടലായം യൂണിറ്റ് പ്രസിഡന്‍്റ് ഡെയ്സി അലക്സ് നന്ദിയും പറഞ്ഞു. ജോസ് രാഗദ്രി ക്ളാസ്സ് നയിച്ചു. കൈപ്പുഴ ഫോറോനായിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും അംഗങ്ങള്‍ ചമ്മന്തി മേളയില്‍ പങ്കെടുത്തു.കുറുമുള്ളൂര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും ഏറ്റുമാനൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും,കല്ലറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.






