രാജപുരം : കെ.എം.അബ്രാഹം കടുതോടില്‍

രാജപുരം : മാലക്കല്ലിലെ കെ.എം.അബ്രാഹം കടുതോടില്‍ (70) നിര്യാതനായി.മ്യതദേഹം (31,07,2025 ) വ്യാഴാഴ്ച രാവിലെ 7.30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതും മ്യത സംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് പൂര്‍ദ്ദ് മാതാ ദേവാലയത്തില്‍.
ഭാര്യ: സോഫി മുടക്കാലില്‍, ചെറുപാറ .
മക്കള്‍: സ്‌നേഹ (ഓസ്‌ട്രേലിയ), സീന (ന്യൂസിലാന്‍ഡ്), മാത്യുസ് (യു.കെ).
മരുമക്കള്‍: സിറിയക് കൂന്തമറ്റം (മോനിപ്പള്ളി), നിവില്‍ മേലാണ്ടശ്ശേരി (പയ്യാവൂര്‍), എലിസബത്ത് വാഴക്കടവില്‍ ( കുമരകം ). സഹോദരങ്ങള്‍: പ്രൊഫ. കെ.എം.ജോസഫ് (എസ്.എച്ച് മൗണ്ട് കോട്ടയം), സാലു (വ്യാപാരി, മാലക്കല്ല്), റോയി (റിട്ട.കെ.എസ്.ഇ.ബി), തമ്പി (യു.കെ,), മേരി ഒഴുകയില്‍, (അഞ്ചാല), ലൂസി പഴേമ്പള്ളില്‍ (ഏറ്റുമാനൂര്‍), എല്‍സി ആലയ്ക്കുപ്പടവില്‍ (മാലക്കല്ല്), ബ്രിജിത്ത് ഓരത്ത് ച്രുള്ളിക്കര),മുന്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ പ്രഥമ പ്രസിഡണ്ട്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ്, ഫൊറോന, റീജണല്‍ ഭാരവാഹി, മാലക്കല്ല് ഇടവക കണക്കന്‍, ഇടവക കൈക്കാരന്‍, ദീര്‍ഘകാലം മാലക്കല്ലില്‍ മതബോധന പ്രധാന അധ്യാപകന്‍, 2 തവണ പഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, മാലക്കല്ല് YMCA വൈ എം സി എ പ്രസിഡണ്ട്, 1990 കളില്‍ മാലക്കല്ലിലെ സമാന്തര വിദ്യഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച് മലയോരത്ത് ജി.എം.കോളേജ് സ്ഥാപിച്ചു. കലാ-സാംസ്‌കാരിക രംഗത്ത് നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചു. മാലക്കല്ല് വ്യാപാരി വ്യവസായി മുന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

 

Previous Post

ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Next Post

തെള്ളകം: പൂഴിക്കുന്നേല്‍ ചളുക്കായില്‍ മറിയാമ്മ ചാക്കോ

Total
0
Share
error: Content is protected !!