ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം : കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ പാര്‍ട്ടി ചെയര്‍മാന്‍ P J ജോസഫ് MLA നോമിനേറ്റ് ചെയ്തു. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായും കോട്ടയം ജില്ലാ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ബോര്‍ഡ് അംഗം , ക്‌നാനായ ഹദ്യൂ സാ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം, നീണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. KCYM സംസ്ഥാന യൂത്ത് കമ്മീഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. KCYM സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം,കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, KCYL കോട്ടയം അതിരൂപത പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ക്‌നാനായ ‘കത്തോലിക്കാ കോണ്‍ഗ്രസ്സ് കോട്ടയം അതിരൂപത ജനറല്‍ സെക്രട്ടറി, ട്രഷറര്‍ , ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Previous Post

കൂടല്ലൂരില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘാഷിച്ചു

Next Post

രാജപുരം : കെ.എം.അബ്രാഹം കടുതോടില്‍

Total
0
Share
error: Content is protected !!