മിഷന്‍ ലീഗ് മാര്‍ തോമസ് തറയിലിന്‍െറ 50-ാം ചരമവാര്‍ഷികമാചരിച്ചു

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് ഒൗപചാരികമായി ഉദ്ഘാടനം ചെയ്ത മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം ചരമവാര്‍ഷിക ദിനത്തില്‍, കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ ആഭിമുഖ്യത്തില്‍ തോമസ് തറയില്‍ പിതാവിന്‍്റെ കബറിടം സന്ദര്‍ശിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ സന്ദേശം നല്‍കുകയും കബറിടത്തില്‍ ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കത്തീഡ്രല്‍ വികാര ഫാ. തോമസ് ആദോപ്പിള്ളില്‍, കത്തീഡ്രല്‍ അസിസ്റ്റന്‍്റ് വികാരി ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറസ് സി. ലിസി എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നന്ദി പറഞ്ഞു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിസ്റ്റേഴ്സും ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ വിവിധ യൂണിറ്റുകളില്‍ നിന്നായി 30 ഓളം കുഞ്ഞുമിഷനറിമാരും സന്നിഹിതരായിരുന്നു.

 

Previous Post

സേനാപതിയില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷിച്ചു

Next Post

Knanaya Region Cricket Tournament 2025 Knanaya United Chicago Winners

Total
0
Share
error: Content is protected !!