‘ഒരുമയോടെ ഒരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി

കെസിസി കളളാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ സംരംഭമായ ‘ഒരുമയോടെ ഒരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി. കള്ളാര്‍ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കള്ളാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഒരുമയോടെ ഒരു കൈത്താങ്ങ്’ എന്ന ജീവകാരുണ്യ സംരംഭത്തിന് തുടക്കം കുറിച്ചു. സമൂഹത്തിലെ നിര്‍ധനരായ ആളുകള്‍ക്ക് നല്‍കുന്നതിനായി അരി, പലവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സമാഹരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.സി.സി മലബാര്‍ റീജിയന്‍ പ്രസിഡന്റ് ശ്രീ ജോസ് കണിയാംപറമ്പില്‍ നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ, കളളാര്‍ ഇടവക വികാരി ഫാ.ജോബിന്‍ പ്ലാച്ചേരി പുറത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനത്തിനായി ശ്രീ മാത്യു തേക്കും മുട്ടില്‍, ശ്രീ ജെയിംസ് പൂഴിക്കാലായില്‍, ശ്രീ മത്തായി പുഞ്ചാല എന്നിവര്‍ ആദ്യ സംഭാവന നല്‍കി. പ്രവര്‍ത്തനങ്ങള്‍ക്ക് ടോമി വാണിയം പുരയിടത്തില്‍, സിജു ചാമക്കാലയില്‍, ഫിലിപ്പ് കൊന്നക്കല്‍, ചാണ്ടി കള്ളികാട്ട്, അജീഷ് ചേരുവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Next Post

മാതാപിതാക്കളെ ആദരിച്ചു

Total
0
Share
error: Content is protected !!