ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണം : എസ്.സി.ഇ .ആര്‍ .ടി. സംസ്ഥാനതല ചര്‍ച്ചയില്‍ മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍െറ സജീവ സാന്നിധ്യം

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണ സംസ്ഥാനതല ചര്‍ച്ചയുടെ ഉദ്ഘാടനവും, ദേശീയ വിദ്യാഭ്യാസ സര്‍വേയില്‍ കേരളം മികച്ച നേട്ടം കൈവരിച്ചതിന്‍്റെ പ്രഖ്യാപനവും സംയുക്തമായി ് തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ വെച്ച് നടന്നു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ. ആര്‍ .ടി.) സംഘടിപ്പിച്ച പരിപാടിയിലും ചര്‍ച്ചയിലും പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനെ പ്രതിനിധീകരിച്ച് പീസ് എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റിയും കേടറ്റ്സ് ഓഫ് പീസ് ഫൗണ്ടറും മലയാള വിഭാഗം അധ്യാപികയുമായ സിസ്റ്റര്‍ കരോളിന്‍ എഫ്.സി.സി പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ടു നടന്ന “പാഠ്യപദ്ധതി : പൊതുസമീപനം’ ചര്‍ച്ചയില്‍ പീസ് എഡ്യൂക്കേഷന്‍ നിര്‍ബന്ധമായും പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും ഒരു വയലെന്‍സ് കള്‍ച്ചറില്‍ നിന്നും പീസ് കള്‍ച്ചറിലേയ്ക്ക് മാറുവാനായി കോണ്‍ഫ്ലിക്ട് മാനേജ്മെന്‍റ് കുട്ടികളെ പഠിപ്പിക്കണമെന്നും സിസ്റ്റര്‍ ആവശ്യപ്പെടുകയുണ്ടായി.

ഈ ചടങ്ങില്‍ വെച്ച് 2023 ഏപ്രിലില്‍ നടന്ന കേരള സ്കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് 2023 ന്‍്റെ പ്രൊസീഡിങ്സ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഒൗദ്യോഗികമായി പ്രകാശനം ചെയ്തു. പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനെ പ്രതിനിധീകരിച്ചു സിസ്റ്റര്‍ കരോളിന്‍ എഫ്.സി.സി മന്ത്രിയില്‍ നിന്ന് പ്രൊസീഡിങ്സ് കോപ്പി ഏറ്റുവാങ്ങി. 2023 ഏപ്രില്‍ 1 മുതല്‍ 3 വരെ തിരുവനന്തപുരം കോവളത്തുള്ള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ളേജില്‍ വെച്ച് നടന്ന കേരള സ്കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ്സില്‍ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനെ പ്രതിനിധീകരിച്ചു 30 അധ്യാപക വിദ്യാര്‍ത്ഥികളും സിസ്റ്റര്‍ കരോളിന്‍ എഫ്.സി.സി യും പങ്കെടുക്കുകയും 15 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Previous Post

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

Next Post

പാവങ്ങളുടെ സമര നായകനു വിട

Total
0
Share
error: Content is protected !!