KCC മിഡില്‍ ഈസ്റ്റ് ഗള്‍ഫില്‍ നിന്നുള്ള കുട്ടികള്‍ക്കായി എല്ലാവര്‍ഷവും നടത്താറുള്ള വേനല്‍ക്കാല അവധി ക്യാമ്പ് ജൂലൈ 24 വ്യാഴാഴ്ച ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. KCCME ചെയര്മാന് ജെറി ജോയ് കുഴിയംപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, KCCME മുന്‍ വൈസ് ചെയര്‍മാനും KCC UAE മുന്‍ ചെയര്‍മാനുമായ വിന്‍സന്റ് വി ചുമ്മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. KCCME വൈസ് ചെയര്‍മാനും കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡണ്ടുമായ ജോസുകുട്ടി പുത്തന്‍തറ സ്വാഗത പ്രസംഗവും KCCME മുന്‍ ചെയര്മാന് തോമസ് ബേബി പുല്പ്രാ കൃതജ്ഞത പ്രസംഗവും നടത്തി. അഡ്വ. ആല്ബിന് ജോണി നയിക്കുന്ന ടീം ആണ് ക്യാമ്പ് നയിക്കുന്നത്. ബിജു ജെയിംസ് പാലയില്‍, പുഷ്പ സാജന് കളത്തില്‍, സിന്ധു ജിജോയ് എരപ്പുങ്കര എന്നിവര്‍ കുട്ടികളെ കോര്‍ഡിനേറ്റ് ചെയ്യുന്നു. ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരം ജെറി ജോയ് കുഴിയംപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. സുനില്‍ പെരുമാനൂര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ പയസ് ടെന്‍ന്ത് പ്രാര്‍ത്ഥന കൂട്ടായ്മയുടെ പ്രസിഡന്റ് ബിജു ജയിംസ് പാലയില്‍ സ്വാഗത പ്രസംഗവും KCCME സെക്രട്ടറിയും ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റുമായ ജിജോയ് ജോര്‍ജ് എരപ്പുങ്കര കൃതജ്ഞത പ്രസംഗവും നടത്തും.






