2025 ലെ ക്നാനായ റീജിയന് ക്രിക്കെറ്റ് ടൂര്‍ണമെന്റ് ജൂലൈ 19,20 തീയതികളില്‍ മിഷിഗണിലെ വാറെനിലുള്ള ട്രോംപ്ലി പാര്‍ക്ക് ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെട്ടു . അമേരിക്കയിലെയും ക്യാനഡയിലെയും ക്നാനായ റീജിയനിലുള്ള വിവിധ ഇടവകളില്‍ നിന്നുള്ള ടീമുകുളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത് . ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലുള്ള മെന്‍സ് മിനിസ്റ്റ്രിയുടെ നേത്രുത്വത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടതു . ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു . ബെന്‍സന്‍വില്‍ ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക അസിസ്റ്റന്റ് വികാരിയുമായ ഫാ . ബിന്‍സ് ചേത്തലില്‍ ,ഡിട്രോയിറ്റ് വിന്‍ഡ്സര്‍ കെ .സി .എസ് പ്രസിഡന്റ് ജെയിന് കണ്ണച്ചാന്‍പറമ്പില്‍ ആശംസ അറിയിച്ചു .ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക ട്രസ്റ്റീസ് സെബാസ്റ്റിയന് വഞ്ചിത്താനത്തു ,സേവ്യര്‍ തോട്ടത്തില്‍ , ഡിട്രോയിറ്റ് വിന്‍ഡ്സര്‍ കെ .സി .എസ് സെക്രട്ടറി ജിന്‍സ് താനത്ത് എന്നിവര്‍ സന്നിഹതരായിരുന്നു .
വാശിയേറിയ ഫൈനലില്‍ സേക്രഡ് ഹാര്‍ട്ട് ലണ്ടന്‍ ക്യാനഡയെ പരാജയപ്പെടുത്തിയാണ് ക്നാനായ യുണൈറ്റഡ് ചിക്കാഗോ ടീം വിജയം വരിച്ചത് . ജൂബി ചക്കുങ്കല്‍ (സി 4 ഡി മോര്‍ട്ട്ഗേജ് ) സ്പോണ്സര് ചെയ്യുന്ന $2500 & ട്രോഫി ഒന്നാം സ്ഥാനക്കാര്‍ക്കും ഡിട്രോയിറ്റ് സെ.മേരീസ് മെന്‍സ് മിനിസ്റ്ററി സ്പോണ്സര് ചെയ്യുന്ന $1500 & ട്രോഫി രണ്ടാം സ്ഥാനക്കാര്‍ക്കും ഫിലിപ്പ് ചിറയില്‍ മ്യാലില്‍ (ഫാതോം റിയാലിറ്റി )സ്പോണ്സര് ചെയ്യുന്ന $750 & ട്രോഫി മൂന്നാം സ്ഥാനം നേടിയ സെ മേരീസ് ഹ്യൂസ്റ്റണും ,കണ്ണച്ചാന്‍പറമ്പില്‍ കെ .റ്റി .മാത്യൂസിന്റെ ഓര്‍മ്മയ്ക്കായി ബേബി മാത്യൂസ് സ്പോണ്സര് ചെയ്യുന്ന $500 & ട്രോഫി ക്രൈസ്റ്റ് ദി കിംഗ് ഡാളസും കരസ്ഥമാക്കി . നിഷാദ് ജോസ് ഇഞ്ചനാട്ടില്‍ ബെസ്റ് വിക്കറ്റ് കീപ്പര്‍ സമ്മാനം കരസ്ഥമാക്കി . ജൂലൈ 19 വൈകുന്നേരം നടത്തപ്പെട്ട സംഗീത സന്ധ്യയില്‍ നടത്തിയ റാഫിള്‍ ഡ്രോയില്‍ ഒന്നാം സമ്മാനം 75 ‘ ടീവി ജോസെഫ് ആലപ്പാട്ട് ചിക്കാഗോ ,രണ്ടാം സമ്മാനം ലാപ്ടോപ്പ് ജോണ്സന് മണ്ണുകുന്നേല്‍ ചിക്കാഗോ ,മൂന്നാം സമ്മാനം ഇയര്‍ പോഡ് ജോസ് എബ്രഹാം ഡിട്രോയിറ്റ് എന്നിവര്‍ നേടി . ക്യാനഡ ലണ്ടന്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ . ഫാ .സജി ചാഴിശ്ശേരില്‍ ആശംസ അറിയിച്ചു . ഡിട്രോയിറ്റ് വിന്‍ഡ്സര്‍ കെ .സി .എസ് സ്പോണ്സര് ചെയ്യുന്ന .മാന്‍ ഓഫ് ദി മാച്ച് സെമിഫൈനല്‍ 1 ഫിലിപ്പ് മാത്യുവും ,സെമി ഫൈനല്‍ 2 & ഫൈനല്‍ ജോനാസ് ചിറയിലും മാന്‍ ഓഫ് ദി സീരീസ് ജോനാസ് ചിറയിലും നേടി .2026 ക്നാനായ റീജിയന് ക്രിക്കെറ്റ് ടൂര്‍ണമെന്റ് ചിക്കാഗോയില്‍ വച്ചു നടത്തപ്പെടും എന്നു റെവ .ഫാ. ബിന്‍സ് ചേത്തലില്‍ അറിയിക്കുകയും 2025 ലെ ടൂര്‍ണമെന്റ് ബാന്നെര്‍ റെവ . ഫാ . ജോസ് തറയ്ക്കല്‍ ,ബീജോയിസ് കവണാന്‍ ,ജോര്‍ജി ചാക്കച്ചേരില്‍ , നിഖില്‍ വെട്ടിക്കാട്ട് എന്നിവരില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)






