ബി.സി.എം കോളേജ് സപ്തതി ആഘോഷ സമാപനം

കോട്ടയം: ബിസിഎം കോളേജിന്റെ സപ്തതി ആഘോഷ സമാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2025 ജൂലൈ 21-)0 തീയതി തിങ്കളാഴ്ച രാവിലെ 9 :30ന് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. സപ്തതി സമാപന സമ്മേളനത്തിന് ബി.സി.എം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് കെ. വി സ്വാഗതം ആശംസിച്ചു. സപ്തതി വര്‍ഷ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രകാശനം നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സഹകരണ -തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍ വാസവന്‍ സപ്തതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഉദാത്ത മാതൃകയാണ് ബിസിഎം കോളേജ് എന്നും, സ്ത്രീകള്‍ വിദ്യാസമ്പന്നരാവുന്നത് വഴി രാജ്യ പുരോഗതി തന്നെയാണ് സാധ്യമാകുന്നതെന്നും ശ്രീ വി.എന്‍.വാസവന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. കോട്ടയം എംഎല്‍എ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണ കര്‍മ്മം നടത്തി . സപ്തതി വര്‍ഷത്തില്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നൊരുക്കിയ പുസ്തകത്തിന്റെ പ്രകാശനം മാര്‍.മാത്യു മൂലക്കാട്ട്, കോളേജ് മാനേജര്‍ റവ. ഫാ. എബ്രഹാം പറമ്പേട്ട്‌ന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് റിസര്‍ച്ച് സെന്ററുകളുടെ ഉദ്ഘാടനം മാത്യു മൂലക്കാട്ട്, സെന്റര്‍ ഫോര്‍ വുമണ്‍ എംപവര്‍മെന്റ് ആന്‍ഡ് അപ്കില്ലിംഗ് ഉദ്ഘാടനം ശ്രീ വി എന്‍ വാസവന്‍, ബി.സി.എം ലീഡ് ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെന്റര്‍ ഫോര്‍ റോബോട്ടിക് ആന്‍ഡ് എ ഐയുടെ ഉദ്ഘാടനം ശ്രീ തോമസ് ചാഴിക്കാടന്‍( മുന്‍ എംഎല്‍എ), സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് ഉദ്ഘാടനം ഡോ. ജോസ് ജെയിംസ്, സെന്റര്‍ ഫോര്‍ പേഴ്‌സണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പ്ലേസ്‌മെന്റ് ഉദ്ഘാടനം റവ. ഫാ. എബ്രഹാം പറമ്പേട്ട്, ബി സി എം ഏവിയേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം ഷെവലിയാര്‍ ജോയ് ജോസഫ് കൊടിയന്തറ, സെന്‍ട്രല്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം ഉദ്ഘാടനം റവ. സിസ്റ്റര്‍ കരുണ, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍കുബേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് ഉദ്ഘാടനം ഡോ. പ്രിയ തോമസ്, സപ്തതി സ്മാരക സ്‌കോളര്‍ഷിപ്പ് – ബിസിഎം കെയര്‍ ഉദ്ഘാടനം റവ. ഫാ .ഫില്‍മോന്‍ കളത്ര എന്നിവര്‍ നിര്‍വഹിച്ചു. ബിസിഎം കോളേജ് മാനേജര്‍ റിവ. ഫാ. എബ്രഹാം പറമ്പേട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ഫില്‍മോന്‍ കളത്ര ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ബി സി എം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ് സപ്തതി സമാപന സമ്മേളനത്തിന് കൃതജ്ഞത അറിയിച്ചു.

Previous Post

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

Next Post

കരിങ്കുന്നം: പച്ചിക്കര ലളിത ജോസ്

Total
0
Share
error: Content is protected !!