കല്ലറ: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 വര്‍ഷത്തെ യുവജന ദിനാഘോഷം സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങളാണ് കേരളത്തിന്‍്റെ വിവിധ ജില്ലകളില്‍ നിന്നും ല്‍ എത്തിച്ചേര്‍ന്നത് . കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിന്്റ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച യുവജനദിന ആഘോഷത്തില്‍ ഇടവക വികാരി ഫാ സ്റ്റീഫന്‍ കണ്ടാരപ്പള്ളി സ്വാഗതം പറഞ്ഞു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി . യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്കാര മത്സരത്തിന്‍്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ചലച്ചിത്ര നടന് രഞ്ജി പണിക്കര്‍ മുഖ്യാതിഥിയായിരുന്നു .അതിരൂപത ചാപ്ളയിന്‍ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്കി. കൈപ്പുഴ ഫൊറോന വികാരി ഫാ.സാബു മാലിത്തുരുത്തേ സമ്മാനദാനം നിര്‍വഹിച്ചു. യൂണിറ്റ് ചാപ്ളയിന്‍ ഫാ.ജോബി കാച്ചനോലിക്കല്‍ , ഫൊറോന ചാപ്ളയിന്‍ ഫാ. ഫില്‍മോന്‍ കളത്ര എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബ സ്വാഗതവും കല്ലറ യൂണിറ്റ് പ്രസിഡന്‍്റ് അഭിലാഷ് ടോമി ജോര്‍ജ് മറ്റത്തിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

ക്നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്കാര മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു. ചുങ്കം , കടുത്തുരുത്തി, കൂടല്ലൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മോനിപ്പള്ളി,പുന്നത്തുറ,ഉഴവൂര്‍,കൈപ്പുഴ,മാറിക എന്നീ യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി. ജില്ലാ-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള എട്ടോളം പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. നട നടായോ എന്ന പേര് നിര്‍ദ്ദേശിച്ച മോനിപ്പള്ളി യൂണിറ്റ് അഗം ലിന്്റോ സ്മിജുനെ യോഗം അനുമോദിച്ചു. കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ലൗദാത്തോ സി മത്സരത്തില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി ലേഖ, ജോയിന്‍്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് , ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്സണ് സ്റ്റീഫന്‍, ആല്ബിന് ബിജു, ബെറ്റി തോമസ്,അലന് ബിജു, കല്ലറ യൂണിറ്റ് ഡയറക്ടര്‍ ജിജോ ജോസഫ് വരകുകാലായില്‍, അഡൈ്വസര്‍ സി.ഡാനിയ , ഭാരവാഹികളായ ജോ തോമസ്, ഫില്‍സണ്‍ സജി,ഹെലന മേരി,ടീന മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.





