കള്ളാര്‍ : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫൊറോനയും കളളാര്‍ യൂണിറ്റും സംയുക്തമായി കെ.സി.സി,കെ സി ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ നേതൃത്വ സംഗമം നടത്തി. കെ?സി.സി ഫൊറോന പ്രസിഡന്‍്റ് ഒ .സി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോ ന വികാരി ഫാ. ജോസ് അരീച്ചിറയില്‍ ആമുഖ സന്ദേശം നല്കി. കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക മാനേജിംഗ് ഡയറക്ടറു മായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.സി റീജണല്‍ പ്രസിഡന്‍്റ് ജോസ് കണിയാംപറമ്പില്‍, കള്ളാര്‍ ഇടവക വികാരി ഫാ.ജോബിന് പ്ളാച്ചേരി പുറത്ത്, ജിന്‍സി ജയിംസ്, ടെസ്ളിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ക്കായി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്ക്ളാസ്സ് എടുത്തു. രാജപുരം ഫൊറോനയിലെ വിവിധ ഇടവകകളിലെ എസ്എസ്എല്‍സി,പ്ളസ് ടു വിഭാഗത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ആദരവ് നല്കി. യൂണിറ്റ് പ്രസിഡന്‍്റ് ടോമി വാണിയ പുരയിടത്തില്‍ സ്വാഗതവും സെക്രട്ടറി സിജു ചാമക്കാലാ യില്‍ നന്ദിയും പറഞ്ഞു.
കെ.സി.സി,കെ സി ഡബ്ള്യു.എ, കെ.സി.വൈ.എല്‍ നേതൃ സംഗമം





