നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും, സര്‍വകലാശാലയുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് ലൂടെ തന്നെ 90% അഡ്മിഷന് പൂര്‍ത്തീകരിക്കപ്പെട്ടു എന്നുള്ള അപൂര്‍വ്വ നേട്ടം കൈവരിച്ച് രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രവേശന- വിജ്ഞാനോത്സവം കാസര്‍ഗോഡ് ലോക്സഭ എംപി രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു.






