സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി കോട്ടയം സി.സി. വാര്‍ഷികം

മടമ്പം: സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി കോട്ടയം സി.സി.യുടെ 72-ാം വാര്‍ഷികം മടമ്പം ലൂര്‍ദ്ദ്മാതാ പാരീഷ് ഹാളില്‍ നടത്തി. കോട്ടയം സി.സി. പ്രസിഡന്റ് ടോം തോമസ് നന്ദികുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.
സി.സി.യുടെ 2024 -2025 ലെ വാര്‍ഷിക റിപ്പോര്‍ട്ട് സി.സി. സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും വാര്‍ഷിക കണക്ക് ജോസ് മാവേലിയും അവതരിപ്പിച്ചു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കോണ്‍ഫറന്‍സായി തിരഞ്ഞെടുക്കപ്പെട്ട ഞീഴൂര്‍ ഇന്‍ഫന്റ് ജീസസ് കോണ്‍ഫറന്‍സിനെയും കാലാവധി പൂര്‍ത്തിയാക്കിയ എ.സി. പ്രസിഡന്റുമാരെയും സ്തുത്യര്‍ഹ സേവനം ചെയ്ത മുതിര്‍ന്ന വിന്‍സെന്‍ഷ്യരെയും ആദരിച്ച ചടങ്ങിന് മുന്‍ സി.സി. പ്രസിഡന്റ് പാട്രിക് ഓട്ടപ്പള്ളി നേതൃത്വം നല്കി.
കോട്ടയം സി.സി.യുടെ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. അബ്രാഹം പറമ്പേട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കലും മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്തും ആശംസകള്‍ നേര്‍ന്നു. സോണല്‍ വൈസ് പ്രസിഡന്റ് ജേക്കബ് മുട്ടാട്ടുമലയില്‍ സ്വാഗതവും സി.സി. മീഡിയാ ചാര്‍ജ് ഓഫീസര്‍ ഡോ. ബാബു കോച്ചാംകുന്നേല്‍ നന്ദിയും പറഞ്ഞു. വനിതാ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി.

Previous Post

വിന്‍സന്‍റ് ഡീ പോള്‍ ബെസ്റ്റ് കോണ്‍ഫ്രറന്‍സ് അവാര്‍ഡ് ഞീഴൂരിന്

Next Post

ഉഴവൂര്‍: താഴത്തുകണ്ടത്തില്‍ അന്നമ്മ ഇട്ടിയവിര

Total
0
Share
error: Content is protected !!