വിന്‍സന്‍റ് ഡീ പോള്‍ ബെസ്റ്റ് കോണ്‍ഫ്രറന്‍സ് അവാര്‍ഡ് ഞീഴൂരിന്

കോട്ടയം അതി രൂപതയിലെ 121 വിന്‍സന്‍റ് ഡീ പോള്‍ കോണ്‍ഫറന്‍സ് കളിലെ കഴിഞ്ഞ വര്‍ഷത്തെ ബെസ്റ് കോണ്‍ഫറന്‍സ് അവാര്‍ഡ് ഞീഴൂര്‍ ഉണ്ണി മിശിഹ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സി ന് ലഭിച്ചു.കോണ്‍ഫറന്‍സ് ന്‍്റെ നാനാവിധമായ മികച്ചതും കുറ്റമറ്റത്തുമായ പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിയിരുത്തി യാണ് കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ അവാര്‍ഡ് നല്‍കിയത്.
മടമ്പം ലൂര്‍ദ് മാതാ പള്ളിയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ മാര്‍ ജോസഫ് പണ്ടരശ്ശേരിയില്‍ നിന്ന് കോണ്‍ഫ്രറന്‍സ് ന്‍്റെ പ്രസിഡന്‍്റ് ടോജി യും സെക്രട്ടറി ക്ളിന്‍്റി സും മറ്റും അടങ്ങുന്ന പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇടവകയിലെ ഓരോ കുടുംബത്തിലും ചാരിറ്റി ബോക്സ് വെക്കുക, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ സമൂഹത്തിലെ കരുണ അര്‍ഹിക്കുന്നവരെ സഹായിക്കാന്‍ അനുസ്മരിപ്പിക്കാനുതകുന്ന ക്രമീകരണങ്ങള്‍ ചെയ്യുക തുടങ്ങിയവ ഞീഴൂരിലെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.

Previous Post

അരീക്കര: ചിറക്കുഴി പുത്തന്‍പുരയില്‍ സി.സി ജോസഫ്

Next Post

സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി കോട്ടയം സി.സി. വാര്‍ഷികം

Total
0
Share
error: Content is protected !!