അരീക്കര :സെന്റ് റോക്കീസ് ഇടവക ദേവാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. ഞായറാഴ്ച കുര്‍ബാനയില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേര്‍ന്ന് കാഴ്ച അര്‍പ്പണത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുര്‍ബാനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഒന്ന് ചേര്‍ന്ന് കുടുംബത്തോടും ഇടവകയോടും സഭയോടും സമുദായത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും അറിയിച്ചുകൊണ്ട് പ്രതിജ്ഞാവാചകം ചൊല്ലി.
ഇടവക വികാരി ഫാദര്‍ കുര്യന്‍ ചുഴുക്കുന്നേല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.





