സിഐഎസ് സി കേരള റീജിയന് സോണ്‍ എഫ് റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ് സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അങ്കണത്തില്‍ വച്ച് നടത്തി. മുഖ്യാതിഥി സൂര്യജിത്ത് (അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എന്‍ ജി കോളേജ് ചേളന്നൂര്‍) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാനേജര്‍ സിസ്റ്റര്‍ ആനിസ്, പിടിഎ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.മത്സരങ്ങളില്‍ 130 പോയിന്റോടെ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചേവരമ്പലം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ലോയോളാ സ്കൂള്‍ രണ്ടാംസ്ഥാനത്തും( 49 പോയിന്റ്), ഔക്സിലിയം നവജ്യോതി സ്കൂള്‍ മൂന്നാം സ്ഥാനത്തും (25 പോയിന്റ്) എത്തി. സമാപന സമ്മേളനത്തില്‍ ഫാദര്‍ ദിലീപ് പി ജെയിംസ്, (സി എസ് ടി പ്രിന്‍സിപ്പല്‍ ചെലവൂര്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍), പിടിഎ പ്രസിഡന്റ് ബിനു കുരുവിള എന്നിവര്‍ സംസാരിക്കുകയും, സീനിയര്‍ സ്കൂള്‍ അധ്യാപിക ബീന ബി നന്ദി പറയുകയും ചെയ്തു.






