KCWA ഉഴവൂര്‍ ഫൊറോന നേതൃസംഗമം നടത്തി

അമനകര:KCWA ഉഴവൂര്‍ ഫൊറോനാ നേതൃസംഗമം അമനകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് ജൂണ്‍ 28ആം തീയതി ശനിയാഴ്ച 2:30 ന് ഫൊറോന പ്രസിഡന്റ് ഡോ. ഷൈനി സ്റ്റീഫന്റെ അധ്യക്ഷതയില്‍ നടത്തി. KCWA ഫൊറോന ചാപ്ലിന്‍ റവ. ഫാ.കുര്യന്‍ തട്ടാര്‍ കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. KCWA ഉഴവൂര്‍ ഫൊറോനയുടെ സിസ്റ്റര്‍ അഡൈ്വസര്‍ ആയിരുന്ന ഡോ. സി. കരുണ SVM, നേതൃത്വത്തിന്റെ മഹത്വത്തെ കുറിച്ച് സെമിനാര്‍ നടത്തി. യോഗത്തില്‍ ഡോ.സി. കരുണ SVM ന് യാത്രയയപ്പും നല്‍കി. KCWA അമനകര യൂണിറ്റ് ചാപ്ലിന്‍ ഫാ. ഫിലിപ്പ് ആനിമൂട്ടില്‍, ഫൊറോന വൈസ് പ്രസിഡന്റ് ഷീല സൈമണ്‍, യൂണിറ്റ് പ്രസിഡന്റ്  ഷൈനി റെജി എന്നിവര്‍ സംസാരിച്ചു.

Previous Post

ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Next Post

സിഐഎസ് സി കേരള റീജിയന്‍ സോണ്‍ എഫ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്

Total
0
Share
error: Content is protected !!