വി. പത്താം പീയൂസിന്‍്റെ കബറിടത്തിങ്കല്‍ മാര്‍ മാത്യു മൂലക്കാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു

വത്തിക്കാന്‍ : കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സെന്‍്റ് പീറ്റേഴ്സ് ബസിലിക്കയിലെ വി. പത്താം പീയൂസ് മാര്‍പ്പാപ്പയുടെ കബറിടത്തില്‍വി കുര്‍ബാന അര്‍പ്പിച്ചു.
പ്രതിസന്ധിയുടെ ഈ നാളുകളില്‍ കോട്ടയം അതിരൂപതയെയും ലോകമെമ്പാടുമുള്ള ക്നാനായ മക്കളെയും വി. കുര്‍ബാനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നുവെന്നും ദൈവത്തോട് വിശ്വസ്ഥതയോടെ ചേര്‍ന്നു നിന്നാല്‍ അവിടുന്ന് ഒരിക്കലും നമ്മെ കൈവിടിലെന്നും വി. പത്താം പീയൂസിന്‍്റെ മാധ്യസ്ഥതയാല്‍ പ്രതിബന്ധമായി നില്‍ക്കുന്ന എല്ലാ തടസങ്ങളെയും അതിജീവിക്കുവാന്‍ നമുക്ക് സാധിക്കുമെന്നും പിതാവ് വി. കുര്‍ബാന മധ്യെ വചനസന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ഫാ ബിബിന്‍ ചക്കുങ്കല്‍, ഫാ ജിതിന്‍ വല്ലാര്‍കാട്ടില്‍, ഫാ ജോജി വടകര, ഫാ ബിജു മുണ്ടതാനത്ത് എന്നിവര്‍ സഹകര്‍മികരായിരുന്നു.

Previous Post

ബാംഗ്ളൂര്‍ കെ.സി.വൈ.എല്‍ യുവജനദിനാഘോഷം

Next Post

രാജപുരം. പെരുമാനൂര്‍ മറിയാമ്മ

Total
0
Share
error: Content is protected !!