കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ (കെ.സി.ഡബ്ല്യു.എ.) അതിരൂപത വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ 26 വ്യാഴാഴ്ച രാവിലെ 10.30-ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ. അതിരൂപത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സില്‍ജി സജി സ്വാഗതം ആശംസിക്കും. അതിരൂപതാ ചാപ്ലെയിന്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി ആമുഖസന്ദേശം നല്‍കും. കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എം.ഡി.യുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ റവ. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം., കെ.സി.വൈ.എല്‍. പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. മികച്ച ഫൊറോന, മികച്ച യൂണിറ്റ്, ലോഗോസ് ക്വിസ് വിജയികളെ കെ.സി.ഡബ്ല്യു.എ. അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി. പ്രഖ്യാപിക്കും. മാര്‍ മാത്യു മൂലക്കാട്ട് സമ്മാനദാനം നിര്‍വഹിക്കും. എഡ്യുഹെല്‍പ്പ് സ്‌കോളര്‍ഷിപ്പ് വിതരണം കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ നിര്‍വഹിക്കും. ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തും. സുറിയാനിപ്പാട്ട്, നൃത്തം, മിമിക്രി, പുരാതനപ്പാട്ട്, സംഘനൃത്തം, ക്രിസ്ത്യന്‍ കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. അതിരൂപതയുടെ വിവിധ യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം വനിതകള്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കും.
ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ വാര്‍ഷികം നവംബര്‍ 26 ന് ചൈതന്യയില്‍



